OPEN NEWSER

Saturday 02. Jul 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രത്യേക പൂകൃഷി മേഖല ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കും

  • Ariyippukal
29 Dec 2017

 

ജില്ല പ്രത്യേക പൂകൃഷി മേഖലയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പൂകൃഷിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് സഹായ ധനം അനുവദിക്കുന്നു. അഞ്ഞൂറ് കട്ട് ഫ്‌ലവര്‍ ചെടികള്‍  (ഓര്‍ക്കിഡ്, ആന്തൂറിയം, ജര്‍ബറ, ഹെലികോണിയ, റോസ്, ലിലിയം മുതലായവ) പുതുതായി നട്ട് പരിപാലിക്കുന്ന കര്‍ഷകര്‍ക്ക്  20,000 രൂപ സഹായം നല്‍കും. നിലവില്‍ പോളിഹൗസ്, നെറ്റ് ഹൗസ് ഇവയില്‍ പൂ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പുതിയ തൈകള്‍ വാങ്ങൂവാനും അവ പരിപാലിക്കാനുമായി 50 ശതമാനം സഹായ ധനം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ നല്‍കുന്നതാണ്പുതിയ പോളി ഹൗസുകള്‍ നിര്‍മിക്കാന്‍ നാനൂറ് ചതുരശ്ര മീറ്റര്‍ വരെയുള്ള പോളി ഹൗസുകള്‍ക്ക് 50 ശതമാനം സഹായ ധനവും നാനൂറ് ചതുരശ്ര മീറ്ററില്‍ കൂടുതലുള്ളവയ്ക്ക്  75 ശതമാനം ധനസഹായവും നല്‍കും. ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ഷെഡ് നെറ്റ് ഹൗസുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ചതുരശ്ര മീറ്ററിന് 408 രൂപ സബ്‌സിഡി അനുവദിക്കും. വിവിധ ഘടകങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പേവിഷബാധ:ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • മക്കളെ കള്ളക്കേസ്സില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി ;പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി മാതാപിതാക്കള്‍ 
  • മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ദ്ധിപ്പിക്കണം: രാഹുല്‍ ഗാന്ധി
  • കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളിലും യെല്ലോ അലേര്‍ട്ട്
  • ബിജെപിയും സിപിഎമ്മും വിശ്വസിക്കുന്നത് അക്രമരാഷ്ട്രീയത്തില്‍: രാഹുല്‍ഗാന്ധി
  • പ്രതിഷേധവും പ്രതിരോധവും തീര്‍ത്ത് ബത്തേരിയില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല പ്രക്ഷോഭറാലി.
  • പാവങ്ങളുടെ ഭവന പദ്ധതിയായ പി.എം.എ.വൈയില്‍ അടിയന്തരമായി ഫണ്ട് അനുവദിക്കണം: രാഹുല്‍ ഗാന്ധി എംപി
  • വില്ലേജ് ഓഫീസുകളിലെ  ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം: വയനാട് ജില്ലാ കളക്ടര്‍
  • നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ്: ഒന്നാം സമ്മാനം 70 ലക്ഷം മാനന്തവാടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show