OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എന്‍.എ.ഖാദര്‍

  • Keralam
14 Apr 2026

നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അഭിപ്രായപ്പെട്ടു. നീലഗിരി ആര്‍ട്ട്‌സ് &  സയന്‍സ് കോളേജില്‍ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളിലാണ്. എന്നാല്‍, ഈ ശക്തിയെ ശരിയായ ദിശയില്‍ നയിക്കാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മേധാവിത്വം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


           കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം. ടി. സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, അബ്ദുല്ല മാടക്കര, അയ്യൂബ് മണിച്ചിറ, അസൈനാര്‍ എം. എ , ഉമ്മര്‍ പി. എം, ഫൈസല്‍ ബിദര്‍ക്കാട്, എ.പി. ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍,എം.എ റഷീദ് മദനി എന്നിവര്‍ പ്രസംഗിച്ചു. ഡോ: റാഷിദ് ഗസ്സാലി ചിന്തയില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മുഹമ്മദലി മിഷ്‌കാത്തി, നൗഷാദ് മണ്ണിശേരി, എം. പി. അബ്ദുസലാം, ജൈസല്‍ കെ.വി, സി. പി. മുഹമ്മദ് കുട്ടി, ഷറഫുന്നിസ, എം.എ സാദിഖ് , എസ് അഹ്മദ് ഉഖൈല്‍ , കെ.എ.ഹസന്‍ എന്നിവര്‍ വിവിധ വിങ്ങുകളുടെ കര്‍മ്മ പദ്ധതി കരട് അവതരണം നടത്തി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അടുത്ത 4 ദിവസം കേരളത്തില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show