OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടികള്‍ക്ക് ഇനി 'ഡിജിറ്റല്‍ പോക്കറ്റ് മണി'; സുരക്ഷിത ഇടപാടുകളുമായി ഗൂഗിള്‍ പേ

  • National
09 Apr 2026

ന്യൂഡല്‍ഹി: രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നും കുട്ടികള്‍ക്ക്  സുരക്ഷിതമായി പണം എത്തിക്കുന്നതിനായി പുതിയ 'പോക്കറ്റ് മണി' ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികള്‍ക്ക് പണം ചെലവഴിക്കാന്‍ സാധിക്കുന്ന ഈ സംവിധാനം, പണം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച യുപിഐ സര്‍ക്കിള്‍ (UPI Circle) എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്കും ആശ്രിതര്‍ക്കും രക്ഷിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും.ഇതിനായി കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് കുട്ടികള്‍, കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ സഹായികള്‍ എന്നിങ്ങനെ അഞ്ച് പേരെ വരെ സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാം . പ്രതിമാസം 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളില്‍ ഓരോ തവണയും രക്ഷിതാവിന്റെ അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം.



കുട്ടി നടത്തുന്ന ഓരോ പെയ്‌മെന്റിനും രക്ഷിതാവിന്റെ ഫോണില്‍ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാല്‍ മാത്രമേ പണം കൈമാറൂ. ഈ പുതിയ ഫീച്ചറിനെക്കുറിച്ച് തെറ്റായ വിവരങ്ങളും ഇത് തട്ടിപ്പാണെന്ന തരത്തിലുള്ള ഓഡിയോ സന്ദേശങ്ങളും വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായ സുരക്ഷിത ഫീച്ചറാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സെക്കന്‍ഡറി ഉപയോക്താവിന്റെ വിവരങ്ങള്‍ രക്ഷിതാവ് കൃത്യമായി സ്ഥിരീകരിക്കണമെന്നത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബാങ്കിംഗ് നിയമങ്ങളുടെ ഭാഗമാണ്.

?കുട്ടികള്‍ക്ക് സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ അവര്‍ക്ക് പണം ലഭ്യമാക്കാനും ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം ഉപകരിക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show