റബ്ബര്‍ തോട്ടത്തില്‍ അഗ്‌നിബാധ ; അഗ്‌നിരക്ഷാ സേനയും, നാട്ടുകാരും തീയണച്ചു
മാനന്തവാടി: എടവക പഞ്ചായത്തിലെ പിള്ളേരിയില്‍ തലച്ചിറ പോള്‍ , ജോണി,ചാക്കോ എന്നിവരുടെ റബര്‍ തോട്ടത്തിന് തീപിടിച്ചു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയും,നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
അഗ്‌നിരക്ഷാ സേനാ അംഗങ്ങള്‍ ആയ ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഐ.ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമേഷ് എം.ബി, ബിനു എം ബി,ശ്രീകാന്ത് എ.എസ്,അഭിജിത്ത് സി.ബി, ലജിത്ത് ആര്‍.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണമാക്കിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
