പരിശോധനകള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: നിയമസഭാ ഇലക്ഷന്‍ മുന്നൊരുക്ക ഭാഗമായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. എക്‌സൈസ് എന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ രണ്ടു പ്രത്യേക പരിശോധനയാണ് നിലവില്‍ നടന്നു വരുന്നത് Operation Hotspots, Operation C- Hunt. എന്നിവ ആണ് അത്. ജില്ലകളില്‍ എക്‌സൈസ് ശ്രദ്ധ പതിപ്പിക്കേണ്ട പ്രദേശങ്ങള്‍ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് Operation Hotspot എന്ന പേരില്‍ പ്രേത്യേക പരിശോധനകള്‍ നടത്തിവരുന്നത്.
മയക്കുമരുന്ന്/ മദ്യം തുടങ്ങിയവ സംഭരിക്കാന്‍ സാധ്യത ഉള്ള പ്രദേശങ്ങള്‍, മദ്യം /മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികള്‍, നിലവില്‍ വിവിധ കേസുകളിലെ പ്രതികളായി ഉള്ളവര്‍, വ്യാജവാറ്റു കേന്ദ്രങ്ങള്‍, സ്പിരിറ്റ് സംവരണ കേന്ദ്രങ്ങള്‍, പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍,അന്തര്‍ സംസ്ഥാന ബസ്സുകള്‍, പാര്‍സല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു കൂടുതല്‍ പരിശോധകള്‍ നടന്നു വരുന്നു. വിവിധ ഫീല്‍ഡ് യൂണിറ്റുകളുമായി ചേര്‍ന്നാണ് സംയുക്ത പരിശോധനകള്‍ അടക്കം നടന്നുവരുന്നത്.
മുന്‍പ് വന്‍ തോതില്‍ ഗഞ്ചാവ് കൃഷി നടന്നിട്ടുള്ളതും നിലവില്‍ നടക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ എക്‌സ്സൈസ് രഹസ്യ അന്വേഷണ ഭാഗം കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ വ്യാപകമായ പരിശോധന Operation C - Hunt ( Operation Cannabis Hunt )ലൂടെ ആരംഭിച്ചു കഴിഞ്ഞു. ഇടുക്കി, പാലക്കാട്,വയനാട് തുടങ്ങിയ ജില്ലകളാണ് പ്രധാനമായും Operation C ഹണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയിലെ വത്സപ്പെട്ടികുടി, തുളമല ഭാഗം, ആകാശകോട്ട ഭാഗം, കൂടകാട് ട്രൈബര്‍ ഉന്നതി, തീര്‍ത്തമലകുടി പ്രദേശങ്ങളിലും പാലക്കാട് അട്ടപ്പാടി മേഖലയിലും,വയനാട് പ്രദേശങ്ങള്‍ കേന്ദ്രീകരിചച്ചും പരിശോധനകള്‍ നടത്തിയിരുന്നു..
പാലക്കാട് അട്ടപ്പാടി പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1350 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.
Operation Hotspot ന്റെ ഭാഗമായി 16/3/ 2026 മുതല്‍ 2/4/ 2026 വരെ നടന്ന പരിശോധനയില്‍ ആകെ 61 അബ്കാരി കേസുകളും 52 മയക്കുമരുന്ന് കേസുകളും 47 പുകയില സംബന്ധിച്ച കേസുകളും കണ്ടെടുത്തിട്ടുള്ളതാണ്.അബ്കാരി കേസുകളില്‍ 27.85 ലിറ്റര്‍ ചാരായം, 1560 ലിറ്റര്‍ വാഷ്, 195.52 ലിറ്റര്‍ വിദേശ മദ്യം, 53.66 ലിറ്റര്‍ അനധികൃത മദ്യം, 8.45 ലിറ്റര്‍ ബിയര്‍,8.370 ലിറ്റര്‍ ഗോവന്‍ മദ്യം എന്നിവയും പിടികൂടിയിട്ടുള്ളതാണ്.
മയക്കുമരുന്ന് കേസുകളില്‍ 36.078 കിലോഗ്രാം കഞ്ചാവ്, 1362 കഞ്ചാവ് ചെടികള്‍, 328.404 ഗ്രാം മെത്താംഫിറ്റമിന്‍, 0.330 ഗ്രാം ങഉങഅ, 2.54 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2.06 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയിട്ടുണ്ട്. 54.06 കിലോഗ്രാം പുകയില ഉത്പന്നങ്ങളും, അനധികൃതമായി കടത്തി കൊണ്ട് വന്ന 62.5 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.
അബ്കാരി കേസുകളില്‍ 39 പ്രതികളെയും, മയക്കുമരുന്ന് കേസുകളില്‍ 49 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ആകെ 07 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പുകയില സംബന്ധിച്ച കേസുകളില്‍ നിന്നും 5400 രൂപ ഫൈന്‍ ആയി ഈടാക്കിയിട്ടുണ്ട്.
എക്‌സ്സൈസ് കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്ന കിഷോര്‍ കുമാര്‍ കജട അവര്‍കളുടെ നിര്‍ദ്ദേശാനുസരണം നടന്നുവരുന്ന ഈ സംസ്ഥാനതല പ്രത്യേക പരിശോധനയ്ക്ക് അററശശേീിമഹ എക്‌സ്സൈസ് കമ്മിഷണര്‍ ( Enforcement ) ട..ദേവ മനോഹര്‍ ഐപിഎസ്, എക്‌സൈസ് ഇന്റലിജന്‍സ് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ റോബര്‍ട്ട്. വി, ഇന്റലിജന്‍സ് അസി.എക്‌സ്സൈസ് കമ്മിഷണര്‍മാരായ രാകേഷ് എം, നൂറുദ്ദീന്‍.ഒ, ശരത് ബാബു എന്നിവര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്.പരിശോധനകള്‍ ശക്തമായ രീതിയില്‍ തുടരുമെന്ന് സംസ്ഥാന എക്‌സൈസ് അധികൃതര്‍ അറിയിച്ചു
മദ്യം /മയക്കു മരുന്ന് / പുകയില ഉത്പന്നങ്ങള്‍ സംബന്ധിച്ച പരാതികള്‍
1) എക്‌സ്സൈസ് സംസ്ഥാന ആസ്ഥാനം, തിരുവനന്തപുരം: 944 71 78 000
2) എക്‌സൈസ് ജില്ല ആസ്ഥാനങ്ങള്‍ 155 358 (ഠീഹഹ ഫ്രീ നമ്പര്‍)
എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
