മൈക്ക് ദുരുപയോഗത്തിനെതിരെ കര്‍ശന നടപടികളുമായി ജില്ലാ പോലീസ് രംഗത്ത് ;നിയമം ലഘിച്ച് മൈക്ക്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യും

ജില്ലയിലെ അമ്പലങ്ങളിലും,മുസ്ലീം, ക്രിസ്ത്യന്‍ പള്ളികളിലും നടക്കുന്ന ഉത്സവ- ആഘോഷങ്ങള്‍ക്കും,മറ്റ് പരിപാടികള്‍ക്കുമായി നല്‍കുന്ന മൈക്ക് പെര്‍മിഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ജില്ലാ പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.നിയപരമല്ലാത്ത ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.നോയിസ് പൊല്യൂഷന്‍(റഗുലഷന്‍ ആന്റ് കണ്‍ട്രോള്‍)റൂള്‍സ് 2000 ഉത്തരവിന്റെ അടിസ്ഥാനത്തിലും 20.04.2002 ലെ കേരള സര്‍ക്കാരിന്റെ വിജ്ഞാപനം നമ്പര്‍ 289/2002 പ്രാകാരവും,കേരളാ പോലീസ് ആക്ടിലെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് മൈക്ക് പെര്‍മിഷന്‍ അനുവദിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി 10 മണി കഴിഞ്ഞ് മൈക്ക് ഉപയോഗിക്കുന്നത് പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റമാണ്.മേല്‍ പറഞ്ഞ ഉത്തരവുകള്‍ പ്രകാരം ജനവാസ മേഖലയില്‍ പകല്‍ 55 ഡെസിബലും രാത്രികാലങ്ങളില്‍ ഇത് 45 ഡെസിബലുമാണ് അനുവദീയമായ ശബ്ദത്തിന്റെ തോത്.എന്നാല്‍ മിക്കവാറും പരിപാടികളിലും അനുവദനീയമായതിലും കൂടുതല്‍ ശബ്ദത്തിലാണ് മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഇത് തികച്ചും നിയമ വിരുദ്ധമാണ്.ഇത്തരത്തിലുണ്ടാകുന്ന ശബ്ദ മലിനീകരണത്തെ കുറിച്ച് വൃദ്ധ ജനങ്ങളില്‍ നിന്നും,കിടപ്പിലായ രോഗികളില്‍ നിന്നും,കുട്ടികളില്‍ നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ കാര്യങ്ങളില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.കൂടാതെ നിയമം ലഘിച്ച് മൈക്ക്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍