OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു

  • Kalpetta
07 Mar 2026

മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന നാടിന്റെ വീണ്ടെടുപ്പിനായി ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലൂടെ പല നഷ്ടങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചതായി പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.വെള്ളാര്‍മല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍മിച്ച് നല്‍കുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും  ജനങ്ങളുടെയും കൂട്ടായ സമര്‍പ്പണമാണ് പുനര്‍നിര്‍മ്മാണത്തിന് ശക്തിയായതെന്നുംസാഹോദര്യവും ഐക്യവും കൈകോര്‍ത്താല്‍ ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

പന്ത്രണ്ട് ക്ലാസ് മുറികളുള്ള രണ്ട് കെട്ടിടങ്ങളാണ് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വെള്ളാര്‍മല സ്‌കൂളിനായി നിര്‍മിച്ച് നല്‍കിയത്. ഇതില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട കെട്ടിടം മുന്‍പ് പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നു. 10,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്‍പേര്‍സണ്‍ സല്‍മ മൊയി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിഹാബ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ സഹദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. വി മന്‍മോഹന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി. എ ശശീന്ദ്രവ്യാസ്, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സ്‌റ്റേറ്റ് ചെയര്‍മാന്‍ കെ. എ ജോണ്‍സണ്‍, പ്രൊജക്റ്റ് കണ്‍വീനര്‍ സതീഷ് കുമാര്‍,  മാനേജിങ് ഡയറക്ടര്‍ എസ്. മഹേഷ്, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, വെള്ളര്‍മല സ്‌കൂള്‍ പ്രിന്‍സിപാള്‍ ഭാവ്യലാല്‍, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ മുനീര്‍, മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫൈസല്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show