OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

  • Kalpetta
07 Mar 2026

കല്‍പ്പറ്റ: എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് എം എസ് ആദര്‍ശ് പതാക ഉയര്‍ത്തിയതോടെ രണ്ടുദിവസങ്ങളിലായി നടത്തുന്ന സമ്മേളന നടപടിക്കാണ് തുടക്കമായത്.അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. സി മിഥിലജ രക്തസാക്ഷി പ്രമേയവും ഷാര്‍ലറ്റ് എസ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എസ് ആദര്‍ശ്, മുഹമ്മദ് ഷിബിലി, സി മിഥിലജ, നന്ദനമോള്‍, അമല്‍ ശിവാനന്ദന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
അപര്‍ണ ഗൗരി, ശ്രാവണ്‍, ഭരത് ലാല്‍ എന്നിവരടങ്ങുന്ന മിനുട്‌സ് കമ്മിറ്റിയും സായന്ത് കൃഷ്ണ, സച്ചുഷാജി, മുഹമ്മദ് റിന്‍ഷാദ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും കെ എസ് മുഹമ്മദ് ഷിയാസ്, അബിന്‍ ബാബു, കൃഷ്ണ ഭട്ട് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഞായറാഴ്ച സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടത്തും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 212 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിപിന്‍ രാജ് പായം,! പി അക്ഷര, എസ് കെ ആദര്‍ശ് എന്നിവര്‍ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയര്‍മാന്‍ വി ഹാരിസ് സ്വാഗതം പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show