OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍ ഓപ്പറേഷന്‍ സൈ ഹണ്ട്; വയനാട് ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  • Kalpetta
08 Mar 2026

കല്‍പ്പറ്റ: സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍  സംസ്ഥാന വ്യാപകമായി നടത്തിയ സൈ ഹണ്ട്  (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയില്‍ 48 ഇടങ്ങളില്‍ പരിശോധന നടത്തി. മാര്‍ച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനില്‍ 28  കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു.  ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് മ്യൂള്‍ അക്കൗണ്ടുകള്‍ , ചെക്ക്, എ.ടി.എം കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
കേരള സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ചും മറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് സൈബര്‍ ഹണ്ട് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ബാങ്ക് അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള മറ്റു പ്രതികളെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show