കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവ് മരിച്ചു;നാല് പേര്‍ക്ക് പരിക്ക്
കോളിയാടി: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കല്‍ ഷരീഫിന്റെ മകന്‍ ആദില്‍ ഷാ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ കോളിയാടിയിലാണ് അപകടം. ആദില്‍ഷായോടൊപ്പം കാറിലുണ്ടായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ അമല്‍ (26), ബേസില്‍ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂല്‍പ്പുഴ നെന്മേനിക്കുന്ന് ആദര്‍ശ് (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്ത് നിന്ന് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും തകര്‍ത്ത് പാതയോരത്തെ വര്‍ക്ക്‌ഷോപ്പിലേക്ക് മറിയുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
