OPEN NEWSER

Saturday 07. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എക്‌സോട്ടിക് ഫ്രൂട്ട്‌സ് കൃഷിയിലൂടെ കാര്‍ഷിക വളര്‍ച്ച: ശില്‍പ്പശാല മാര്‍ച്ച് 4 ന്

  • S.Batheri
02 Mar 2026

പുല്‍പ്പള്ളി: കേരളത്തില്‍ പുല്‍ത്തൈലം തൊട്ട് പല കൃഷികള്‍ കാലാകാലങ്ങളില്‍ കര്‍ഷകര്‍  ചെയ്തിരുന്നു. ഇന്ന് കാര്‍ഷിക മേഖല വലിയ വെല്ലുവിളി നേരിടുമ്പോള്‍ പല വികസിത രാജ്യങ്ങളെ പോലെ, നമുക്കുംഎക്‌സോട്ടിക് ഫ്രൂട്ട്‌സ്  ക്യഷികള്‍ കൊണ്ട് കേരളത്തിലെ  കര്‍ഷകരെ സമ്പന്നമാക്കുവാന്‍ സാധിക്കും. പ്രതിവര്‍ഷം ഏക്കറിന്  ബ്ബറില്‍ നിന്നും  50,000  രൂപ വരുമാനം ലഭിക്കുമ്പോള്‍ അവക്കാഡോ, മാങ്കോസ്റ്റീന്‍, റംബുട്ടാന്‍, ധുരിയാന്‍, പാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, ചക്ക  തുടങ്ങിയ ക്യഷികളില്‍ നിന്നും 2,00,000  മുതല്‍ 4,00,000 വരെ പ്രതിവര്‍ഷം ഏക്കറില്‍ നിന്നും വരുമാനം ലഭ്യമാണ്. എന്നാല്‍ വലിയ തോതില്‍ ഫ്രൂട്ട്‌സ് ഉത്പാദിപ്പിച്ചാല്‍ മാത്രമേ വിപണന സാധ്യതയും, മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതയും ഉണ്ടാകുകയുള്ളൂ. ഇന്ത്യ മുഴുവനും, വിവിധ രാജ്യങ്ങളിലും  കേരളത്തില്‍ നിന്നും ഫ്രൂട്ട്‌സ് കയറ്റുമതി നടത്തുവാന്‍ വിധമുള്ള ഉത്പാദനം ഉണ്ടാകേണ്ടിയിരിക്കുന്നു. 
ഇന്ത്യയില്‍ എക്‌സോട്ടിക്  ഫ്രൂട്ട്‌സ് ക്യഷി  പ്രൊമോട്ട്  ചെയ്യുന്നതിന്  പ്രഗത്ഭരായ  കര്‍ഷകരുടെ കൂട്ടായ്മ ആരംഭം  കുറിച്ചിട്ടുള്ള ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്  4ന് രാവിലെ 10  മണി മുതല്‍ 1  മണി വരെ  പുല്‍പള്ളി വൈഎംസി എ ഹാളില്‍ വെച്ച്  ഫ്രൂട്ട്‌സ് ക്യഷിയും വിപണനവും  എന്ന വിഷയത്തില്‍ ഒരു സെമിനാര്‍  നടത്തുകയാണ്. കമ്പനിയുടെ ചെയര്‍മാന്‍ അഡ്വ.ബിജു പറയനിലത്തിന്റ നേതൃത്ത്വത്തില്‍ വിദഗദ്ധര്‍ ക്ലാസുകള്‍ നയിക്കുന്നതും ഇത് സംബന്ധിച്ച സംശയനിവാരണം നടത്തുന്നതുമാണ്.

കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയിലെ  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ടഇ വിഭാഗത്തില്‍ ഒരു ഒഴിവ്), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവ്) എന്നീ ട്രേഡുകളിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി 10/03/2026 രാവിലെ 11:00 മണിയ്ക്ക് ഐ.ടി.ഐയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.   ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (കോപ്പി സഹിതം) പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.  ഫോണ്‍ നമ്പര്‍ : 04936 205519.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
  • കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
  • തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
  • ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ നാളെ കൈമാറും
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show