OPEN NEWSER

Saturday 07. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വാശ്രയ നിയമം '21 കാലിക്കറ്റ് സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി.

  • Keralam
02 Mar 2026

തേഞ്ഞിപ്പലം:  കേരള സര്‍ക്കാര്‍ 2021 ല്‍ പാസാക്കിയ സ്വാശ്രയ നിയമം '21 സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ്  പ്രത്യേക ഓര്‍ഡിനന്‍സു പ്രകാരമാണ് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയത്. സ്വാശ്രയ കോളേജ് അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്കായി ചട്ടത്തില്‍ പുതിയ ഒരു അധ്യായം  (അദ്ധ്യായം19  സ്വാശ്രയ കോളേജില്‍ അധ്യാപക അനധ്യാപക ജീവനക്കാര്‍ നിയമനവും സേവന വ്യവസ്ഥകളും) എന്ന പേരില്‍ കൂട്ടിച്ചേര്‍ക്കും.ഇതുപ്രകാരം പ്രൊഫസര്‍, അസി. പ്രൊഫസര്‍ തുടങ്ങി അനധ്യാപക ജീവനക്കാര്‍ക്കുള്ള തസ്തികകളും അവര്‍ക്കുള്ള മിനിമം നല്‍കേണ്ട ശമ്പളവും ഓര്‍ഡിനന്‍സിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്.  ഡി എ, എച്ച്ആര്‍എ, പ്രസവാവധി  ആനുകൂല്യങ്ങളും മറ്റു അവധികളും സര്‍ക്കാര്‍ എയ്ഡഡ് കോളേജിന് തുല്യമായിരിക്കും. കോളേജില്‍ ജോലി ചെയ്യുന്ന മിക്ക അധ്യാപകരും വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയില്‍ പ്രവേശിച്ചവരായതിനാല്‍ യുജിസി നിലവില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത നേടാന്‍ പ്രത്യേക സമയം അനുവദിച്ചു നിലവിലുള്ള അധ്യാപകര്‍ക്ക് ജോലി സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
സ്വാശ്രയ കോളേജ് ജീവനക്കാരെ ആദ്യമായി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയത് കേരള സാങ്കേതിക സര്‍വ്വകലാശാലയാണ്.   കാലിക്കറ്റ് സര്‍വ്വകലാശാലയും ഈ നടപടിയിലൂടെ 10000 ത്തോളം അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് ജോലി സുരക്ഷ ലഭിക്കും. നിയമം കൊണ്ടുവന്ന കേരള സര്‍ക്കാരിനും,ചട്ട ഭേദഗതി നടത്തിയ സര്‍വകലാശാല സിന്‍ഡിക്കേറ്റിനും,അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തിങ്കളാഴ്ച കോളേജുകളില്‍ ആഹ്ലാദപ്രകടനം നടത്തുമെന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുല്‍ അസീസ്, അജിത് കെ ഗോപാല്‍, എന്‍. കെ  ആദര്‍ശ്,ഷിയോ ലാല്‍, ഇ എന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
  • കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
  • തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
  • ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ നാളെ കൈമാറും
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show