സ്വര്‍ണ്ണ നേട്ടത്തോടെ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതനേടി ഡിയോണ്‍
പുല്‍പ്പള്ളി: എറണാകുളം പോഞ്ഞശ്ശേരി ജോറിസ് ആര്‍ച്ചറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് നടന്ന 37-ാ മത് സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 15 റീ കര്‍വ് വിഭാഗത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിഡിയോണ്‍ പോള്‍ നവീന്‍. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 7 വരെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് നടക്കുന്ന ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഡിയോണ്‍ കേരള ജഴ്‌സിയണിയും. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ നവീന്‍ പോളിന്റെയും പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക ഷെറില്‍ തോമസിന്റെയും മകനും മുള്ളന്‍കൊല്ലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് ഡിയോണ്‍. പുല്‍പ്പള്ളി സ്‌പോട്‌സ് കൗണ്‍സില്‍ ആര്‍ച്ചറി അക്കാദമിയിലെ ഖേലോ ഇന്ത്യ പരിശീലക അക്ഷയ ദാസാണ് കോച്ച്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
