OPEN NEWSER

Tuesday 14. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബന്ദിപ്പൂരിലും നാഗര്‍ഹോളയിലും സഫാരി പുനരാരംഭിക്കുന്നു

  • National
18 Feb 2026

ബംഗളൂരു: കടുവാ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയോദ്യാനങ്ങളിലെ വന സഫാരികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം മൂന്ന് മാസമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് വനംവകുപ്പ് പിന്‍വലിച്ചത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ നവംബറില്‍ കടുവയുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് സഫാരികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ സഫാരികള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകാത്ത രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ സഫാരികള്‍ക്ക് 50% മാത്രമാണ് അനുമതി നല്‍കുക. വനത്തിനുള്ളില്‍ ചിലവാക്കുന്ന സമയത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 

ബന്ദിപ്പൂരില്‍ നേരത്തെ ഉണ്ടായിരുന്ന എട്ട് മണിക്കൂര്‍ സഫാരി സമയം അഞ്ച് മണിക്കൂറാക്കി ചുരുക്കി. കാട്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്.









advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
  • കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
  • ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
  • കുടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
  • കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!
  • സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show