കാത്തിരിപ്പിന് വിരാമം; മെഡിക്കല്‍ കോളേജിലേക്ക് സിടി സ്‌കാന്‍ മെഷീനെത്തി
മാനന്തവാടി: മാനന്തവാടിയിലെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാന്‍ യന്ത്രം എത്തിച്ചു. 3.98 കോടി രൂപയുടെ അത്യാധുനിക ജര്‍മ്മന്‍ യന്ത്രമാണ് എത്തിച്ചത്.സിടി യന്ത്രം സ്ഥാപിക്കുന്നതിനുള്ള മുറികള്‍ നിലവില്‍ തയ്യാറാക്കിട്ടുണ്ട്. പഴയ സി ടി റൂം നവീകരിച്ച സ്ഥലത്താണ് പുതിയ സി ടി സ്ഥാപിക്കുക. ഇന്നുച്ചയ്ക്ക് ശേഷമായിരിക്കും മെഷീന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണത്തിനായി അമ്പുകുത്തി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പകരം ഭൂമി വനം വകുപ്പിന് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ സി ടി സ്‌കാന്‍ യന്ത്രം കൂടിയെത്തിയത് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
