OPEN NEWSER

Monday 27. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അങ്കണവാടി മുറ്റത്തുനിന്ന് കര്‍ത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചര്‍

  • National
27 Jan 2026

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ.. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ്  പരിധിയിലുള്ള ക്ലബ് സെന്റര്‍ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ നടന്ന ഗംഭീരമായ പരേഡില്‍ വിശിഷ്ട അതിഥികള്‍ക്കായി ഒരുക്കിയ ഗാലറിയില്‍ ഇരുന്നാണ് പ്രസീത ചടങ്ങുകള്‍ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും പരേഡും നേരിട്ട് കാണാന്‍ സാധിച്ചത് വലിയൊരു അംഗീകാരമാണെന്ന് അവര്‍ പറഞ്ഞു.കേരളത്തില്‍ നിന്നുള്ള മികച്ച അങ്കണവാടി പ്രവര്‍ത്തകരുടെ സംഘത്തോടൊപ്പമാണ് പ്രസീത ഡല്‍ഹിയിലെത്തിയത്. 

കണ്ണൂര്‍ എടക്കാട് അഡിഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ ചാല സ്വദേശി പി. നിഷ നയിച്ച കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ പത്തനംതിട്ടയില്‍ നിന്നുള്ള മറിയാമ്മ ജോര്‍ജ്, ഇടുക്കിയില്‍ നിന്നുള്ള വി.പി വിജി, കാസര്‍കോട് നിന്നുള്ള വിശാലാക്ഷി എന്നിവരും പ്രസീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മംഗളൂരു വഴി വിമാനമാര്‍ഗമാണ് സംഘം ഡല്‍ഹിയിലെത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   03-Feb-2026

xemoje


   03-Feb-2026

a1bk22


LATEST NEWS

  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
  • തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കും: മന്ത്രി ടി.സിദ്ധീഖ്
  • പൊന്മുടി കോട്ട മലമുകളില്‍ കുടുങ്ങിയ രണ്ടു യുവാക്കളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി
  • ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
  • വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show