അബ്ദുള്‍ ജലീല്‍ ബാവയുടെ തിരുശേഷിപ്പിനെ വരവേല്‍ക്കാന്‍ കുണ്ടാല ഒരുങ്ങി
മാനന്തവാടി: അബ്ദുള്‍ ജലീല്‍ ബാവയുടെ തിരുശേഷിപ്പിനെ വരവേല്‍ക്കാന്‍ കുണ്ടാല ഒരുങ്ങി. അഞ്ചുകുന്ന് പള്ളി കൂദാശയും അബ്ദുള്‍ ജലീല്‍ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നാളെ (ജനുവരി 11്) നടക്കും. യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത അഞ്ചുകുന്ന് കുണ്ടാലയിലെ ദേവാലയത്തില്‍ എത്തി മൂറോന്‍ അഭിഷേക കൂദാശയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. വികാരി ഫാ.ജോസഫ് പള്ളിപ്പാട്ട്, ഫാ.എല്‍ദോ വട്ടമറ്റം, ഫാ.ബാബു നീറ്റുങ്കര, ഫാ. ലിജോ തമ്പി എന്നിവരും ഒപ്പമുണ്ടായിരുന്നു. വയനാട്ടില്‍ ആദ്യമായാണ് പരിശുദ്ധനായ മോര്‍ ഗ്രീഗോറിയോസ് അബ്ദുള്‍ ജലീല്‍ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നത്. അബ്ദുല്‍ ജലീല്‍ ബാവയുടെ പേരില്‍ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയവുമാണിത്. വൈകിട്ട് 4.30ന് തിരുശേഷിപ്പിന് സ്വീകരണം നല്‍കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
