OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു

  • Mananthavadi
22 Dec 2025

വരയാല്‍: മാനന്തവാടി തലശ്ശേരി റൂട്ടില്‍ വരയാലില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവറെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്നും കല്‍പ്പറ്റയിലെ ഭാരത് ഗ്യാസ് ഏജന്‍സിയായ ചെറുതോട്ടത്തിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയാണ് മറിഞ്ഞത്. മൂന്നൂറ്റി അന്‍പതോളം സിലിണ്ടറുകള്‍ വാഹനത്തിലുണ്ട്. മംഗലാപുരത്ത് നിന്നോ കല്‍പ്പറ്റയില്‍ നിന്നോ വാഹനമെത്തിച്ച് സിലിണ്ടറുകള്‍ മാറ്റാനാണ് ഏജന്‍സി അധികൃതരുടെ ശ്രമം. എന്നാല്‍ സിലിണ്ടറുകള്‍ അലക്ഷ്യമായി കിടക്കുന്നത് നാട്ടുകാരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ചെറിയ വാഹനങ്ങളിലെങ്കിലും സിലിണ്ടറുകള്‍ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലത്ത് മാനന്തവാടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ്, പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show