OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുളമ്പുരോഗ പ്രതിരോധ യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

  • Kalpetta
16 Dec 2025



പൂക്കോട്: കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 17) വൈകിട്ട് മൂന്നിന് പൂക്കോട് വെറ്ററിനറി കോളേജില്‍ സംസ്ഥാന മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. സംസ്ഥാനത്തെ കുളമ്പുരോഗ വിമുക്ത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി 2026 ജനുവരി 23 വരെ നീണ്ടുനില്‍ക്കും. ഇക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വീടുകളിലെത്തി ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കും.

സംസ്ഥാനത്താകെ 13 ലക്ഷം പശുക്കളെയും ഒരു ലക്ഷത്തിലധികം ഉരുക്കളെയും പ്രതിരോധ കുത്തിവെയ്പിന് വിധേയമാക്കും. ഇതിനായി 1916 സ്‌ക്വാഡുകളെയാണ് നിയോഗിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എം.സി റെജില്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ടി.യു ഷാഹിന, എ.ഡി.സി.പി പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. ഷീല സാലി ടി ജോര്‍ജ്, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ.എസ് അനില്‍, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ പി സുധീര്‍ ബാബു, പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ഡോ അജിത് ജേക്കബ് ജോര്‍ജ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി സാബിന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ സജി ജോസഫ്, പി.എം.എസ്എ. ജില്ലാ പ്രസിഡന്റ് ബി.പി ബെന്നി, എ.ഡി.സി.പി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ പി.എം ജെയ്‌കൊ എന്നിവര്‍ പങ്കെടുക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show