OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്;വയനാട്ടുകാരനായ യുവാവിന് വധശിക്ഷ

  • Mananthavadi
12 Dec 2025

തലപ്പുഴ: കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ വയനാട്ടുകാരനായ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. തലപ്പുഴ അത്തിമൂല കോളനിയിലെ ഗിരീഷ്്(38) നാണ് വധശിക്ഷ വിധിച്ചത്. വിരാജ്‌പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്.ഈ വര്‍ഷം മാര്‍ച്ച് 27 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന്പറഞ്ഞ് ദിവസവും വഴക്കിട്ടിരുന്നു. സംഭവദിവസം വൈകിട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മകളെയടക്കം മൂന്നുപേരെയും ഗിരീഷ് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം രാത്രി ഇയാള്‍ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നുരാവിലെ എസ്‌റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പൊലീസ് കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊന്നംപേട്ട പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന
  • ഓപ്പറേഷന്‍ തൂഫാന്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ ലഹരി വേട്ട; എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • മഴ കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യത
  • സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show