OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്താരാഷ്ട്ര മയക്കു മരുന്നു ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍; വയനാട് എക്‌സൈസ് പ്രതിയെ പിടികൂടിയത് ഡെല്‍ഹിയില്‍ നിന്നും

  • National
12 Dec 2025

ഡല്‍ഹി: കേരളത്തിലും ബംഗളൂര് കേന്ദ്രികരിച്ച് കര്‍ണ്ണാടകത്തിലും വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയിലായി. മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ് വയനാട് ജില്ല  അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ  നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ അന്വേഷണത്തിലിരിക്കുന്ന വിവിധ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളില്‍ നിന്നും പണം സ്വീകരിച്ച് മയക്കു മരുന്ന് പ്രതികള്‍ക്ക് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം  ബാംഗ്ലൂരാണ്. ഇത്തരത്തില്‍ ബാംഗ്ലൂരിലുള്ള മറ്റ് ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് ഇയാള്‍ ആണെന്ന് അന്വേഷണത്തിന് ബോധ്യപ്പെട്ടു . കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
വയനാട് ജില്ലാ  അസിസ്റ്റന്റ് എക്‌സൈസ്  കമ്മീഷണര്‍  വൈ. പ്രസാദിന്റെ  പഴുതടച്ചുള്ള അന്വേഷണത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദിന്‍. ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാദ് പി. എസ് ,ബേസില്‍ സി. എം.  ശ്രീജ മോള്‍ പി. എന്‍ ,സിനി പി. എം. എന്നിവര്‍ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


 ഇയാളെ അന്വേക്ഷിച്ച് ഡല്‍ഹിയില്‍ എത്തിയ അന്വേക്ഷണ സംഘം ഡല്‍ഹി എത്തുമ്പോഴേക്കും എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട്   ലുക്കൗട്ട്  സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇയാളെ അതി വിദഗ്ദമായി ഇന്ത്യയിലേക്ക്  എത്തിക്കുകയും ഇന്തിരാഗാന്ധി വിമാനത്താവളത്തില്‍ എത്തി ചേര്‍ന്ന ഉടന്‍ ബ്യൂറോ ഓഫ്  എമിഗ്രേഷന്റെ സഹായത്തോടുകൂടി പ്രത്യേക അന്വേഷണ സംഘം വിമാന ത്താവളത്തില്‍ എത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. 



തുടര്‍ന്ന് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡല്‍ഹി പാട്യാല കോടതിയുടെ അനുമതി തേടി.  ഇയാളെ  വിമാന മാര്‍ഗ്ഗം ഇകടഎ ന്റെ പ്രത്യേക സുരക്ഷയോടെ ആണ് നാട്ടില്‍ എത്തിച്ചത്.
ഇയാളെ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആഫ്രിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളമായ എത്യോപ്യയിലെ  അഡിസ് അബാബ വഴിയാണ് ഇയാള്‍ നൈജീരിയയിലേക്ക് പോകുന്നതെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്‌ലൈറ്റില്‍ ആണ് ഇയാള്‍ പോയി  വരുന്നതെന്നും ടിയാന്‍  മാസത്തില്‍ രണ്ട് തവണ നൈജീരിയയിലേക്ക് പോയി വരാറുണ്ട് എന്നുള്ള കാര്യം  അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തി  കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ പ്രതി നൈജീരിയയില്‍ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അന്വേഷണത്തിന് വിവരം ലഭിച്ചിരുന്നു. സെന്‍ട്രല്‍ ഐ.ബിയുടെ സഹായവും  അന്വേഷണസംഘത്തിന് മുതല്‍ക്കൂട്ടായി. തുടര്‍ന്ന് നിരീക്ഷണശക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ  അടിസ്ഥാനത്തില്‍  വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ  സഹായത്തോടെ ലുക്ക് സര്‍ക്കുലര്‍ പുറത്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട്  നാലു പേരെ മുന്‍പേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍  വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി അസ്സിസ്റ്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
ഥീൗ ലെിേ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show