അനന്തപുരിയില്‍ മഗ്‌നോലിയ വിരിഞ്ഞു: ശാസ്ത്രനാടകം സംസ്ഥാനത്തില്‍ എ ഗ്രേഡ് നേടി ജി.എച്ച്.എസ്.എസ്.വൈത്തിരി
തിരുവനന്തപുരം: സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് നടന്ന ഹൈസ്‌കൂള്‍ വിഭാഗം സംസ്ഥാനതല ശാസ്ത്ര നാടക മത്സരത്തില്‍ എ ഗ്രേഡ് നേടി വയനാട് വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സയന്‍സിലെ വനിതകള്‍ എന്ന വിഷയത്തിലൂന്നി മേരി ക്യൂറി,റേച്ചല്‍ കഴ്‌സണ്‍, ജാനകി അമ്മാള്‍എന്നിവരുടെ ജീവിതകഥ പറയുന്ന മഗ്‌നോലിയ എന്ന നാടകമാണ് വിദ്യാലയം അരങ്ങില്‍ എത്തിച്ചത്. അലീന അനില്‍, കെ.വി അനാമിക,അനഘ ദേവന്‍, വൈഗ സന്തോഷ്, അമല്‍ ജോസ്, ലെന ഷമീസ്, മുഹമ്മദ് ഷെമില്‍, മുഹമ്മദ് സഹല്‍ എന്നിവരാണ് അഭിനയമികവുകൊണ്ട് മഗ്‌നോലിയ മനോഹരമാക്കിയത്.സ്‌കൂള്‍ ശാസ്ത്ര വിഭാഗം അധ്യാപിക വിദ്യാലക്ഷ്മി എസ് എഴുതിയ നാടകം സംവിധാനം ചെയ്തത് പ്രകാശന്‍ കടമ്പൂരാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
