ദുരിതമുഖത്ത് പ്രവാസികള്‍ സഹായം എത്തിക്കും: ഗ്ലോബല്‍ കെ.പി.ഡബ്ല്യു.എ
കേരളത്തിലും തെക്കന്‍ സംസ്ഥാനങ്ങളിലും ചുഴലിക്കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ദുരിതം പേറുന്ന ജനങ്ങള്‍ക്ക് കെ.പി.ഡബ്ല്യു.എ ജില്ലാ സമിതികള്‍ മുഖേനെ പ്രവാസികളുടെ അവശ്യസഹായം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഗ്ലോബല്‍ കോര്‍ അഡ്മിന്‍ ചെയര്‍മാനും കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റും ആയ മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. ഇതിനായ് ഇടപെടാന്‍ ദുരിത ബധിത പ്രദേശങ്ങളിലെ ജില്ലാ കമ്മറ്റികള്‍ക്ക് ഉടനെ നിര്‍ദ്ദേശം നല്‍കുമെന്ന് സെക്രെട്ടറി ്രറെജി ചിറയത്ത് അറിയിച്ചു.ചാപ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഭാരവാഹികളുടെ യോഗം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.കൃത്യമായ വാര്‍ത്തകളും സഹായങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാറും സംവിധാനങ്ങളും മാധ്യമങ്ങളും മത്സരബുദ്ധി വെടിഞ്ഞ് ശ്രമിക്കേണ്ട സാഹചര്യം ഉണ്ട് എന്നും യോഗം വിലയിരുത്തി. *കാണാതായ ബോട്ടുകളെയും മനുഷ്യരെയും നാവികസേനയുടെ സഹായത്തോടെ കണ്ടെത്തുന്നതിനോടൊപ്പം ദുരിതനിവാരണസംവിധാനവും കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടിംഗ് സംവിധാനവും മെച്ചപ്പെടുത്താന്‍ ഗ്ലോബല്‍ സമിതി മുഖേനെ കേരള/ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്താനും തീരുമാനമായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍