ലീഗല്‍ മെട്രോളജി ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഒക്ടോബര്‍ 25ന്
ബത്തേരി: ലീഗല്‍ മെട്രോളജി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വര്‍ക്കിംഗ് സ്റ്റാന്റേര്‍ഡ് ലബോറട്ടറിയുടെയും ഉദ്ഘാടനം ഒക്ടോബര്‍ 25 രാവിലെ 10.30ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപത്താണ് ജില്ലാ ആസ്ഥാന മന്ദിരവും വര്‍ക്കിംഗ് സ്റ്റാന്റേര്‍ഡ് ലബോറട്ടറിയും പണികഴിപ്പിച്ചത്.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചൊവ്വാഴ്ച നടന്ന സ്വാഗത സംഘം രൂപീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് ചെയര്‍മാനായും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എല്‍സി പൗലോസ്, ലിഷ ടീച്ചര്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരായുമാണ് സ്വാഗതസംഘം രൂപീകരിച്ചത്. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ടി. പി റമീസ് കണ്‍വീനറായി പ്രവര്‍ത്തിക്കും.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍,
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്‍ട്രോളര്‍ പി. ശ്രീനിവാസ് മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vbyu4t
