അനീഷ് ആന്റണിയെ അനുമോദിച്ചു
പുല്‍പ്പള്ളി: ഒഡീഷയില്‍ വച്ച് നടന്ന നാഷണല്‍ ലെവല്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അനീഷ് ആന്റണിയെ സ്‌കൂളിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ആന്‍സ് മരിയ, സ്‌കൂള്‍ ലീഡര്‍ അജിത് സാബു , ടി. യു. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
