OPEN NEWSER

Sunday 08. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൗരാണിക ആയോധനകലകള്‍ കേരളത്തിന്റെ അഭിമാനം:തപോഷ് ബസുമതാരി ഐ.പി.എസ്.

  • S.Batheri
03 Oct 2025

പുല്‍പ്പള്ളി: കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് കേരള ജനതയുടെ തന്നെ അഭിമാനവും മൂല്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതുമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്.പറഞ്ഞു. താന്‍ കേരളത്തിലേക്ക് വരുന്നതിനു മുമ്പ് തന്നെ കേരളീയ കലകളായ കഥകളിയെക്കുറിച്ചും, കളരിപ്പയറ്റിനെയും കേട്ടറിഞ്ഞിരുന്നതിനാല്‍ രണ്ടും നേരില്‍ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും കളരിപ്പയറ്റ് നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചത് ഇപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീ.ജീ.കളരി സംഘത്തിന്റെ  മുപ്പത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ 'അങ്കത്തട്ട്  @ 2025' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടും,ആഘോഷ കമ്മിറ്റി കണ്‍വീനറുമായ മാത്യു മത്തായി ആതിര സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ കെ.പി.സാജു അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം സന്യാസിവര്യനായ സ്വാമി വേദാമൃതാനന്ദപുരി, പഴശ്ശിരാജ കോളേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍ ചാക്കോ ചേലംപറമ്പത്ത്,കെ.എന്‍.എം വയനാട് ജന.സെക്രട്ടറി സൈദ് അലി സ്വലാഹി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എസ്.ദിലീപ് കുമാര്‍,മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ.വിജയന്‍,പബ്ലിസിറ്റി ചെയര്‍മാന്‍ സി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.

വയനാട്ടില്‍ അഭിഭാഷകരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വക്കേറ്റ് പി. ചാത്തക്കുട്ടിയെയും, പുല്‍പ്പള്ളി കേന്ദ്രീകരിച്ച് 35 വര്‍ഷം മുമ്പ് കളരിപ്പയറ്റ് എന്ന് കലയ്ക്ക് വയനാട്ടില്‍ തുടക്കം കുറിച്ച കളരി സംഘം സെക്രട്ടറിയായ ശ്രീ.കെ.സി. കുട്ടികൃഷ്ണന്‍ ഗുരുക്കളെയും,വേദിയില്‍ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.വൈസ് ചെയര്‍മാന്‍ ശ്രീ. ജയപ്രകാശ്,ട്രഷറര്‍ സന്തോഷ്,ജിമ്മി ജോസഫ്,യു.പി.ജോസഫ് ഗുരുക്കള്‍,രവി സുധന്‍ ഗുരുക്കള്‍,ജോബി വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സംസ്ഥാനതല കളരിപ്പയറ്റ് ജേതാക്കളായ ബബ്രു കൃഷ്ണ,അതുല്‍ കൃഷ്ണ,ജാനകി ആല്‍ഫി ലോ,ആല്‍ഫിയ ബാബു, സുറുമി ജിമ്മി,ടെല്‍സ ഡേവിഡ്,വിസ്മയ ബേബി എന്നിവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.രാവിലെ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച വാര്‍ഷിക ആഘോഷപരിപാടികളുടെ സമാപനത്തില്‍ കളരിപ്പയറ്റ്, കോല്‍ക്കളി മുതലായ കലകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് കടിയേറ്റു
  • മമ്മൂട്ടി-റഫീഖ് വിവാദം;മാറി നില്‍ക്കാന്‍ പറഞ്ഞത് മോശമാക്കാനല്ല: മമ്മൂട്ടി
  • സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍ ഓപ്പറേഷന്‍ സൈ ഹണ്ട്; വയനാട് ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ശ്രീരാമനവമി രഥയാത്രക്ക് സ്വീകരണം നല്‍കി.
  • കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവ് മരിച്ചു;നാല് പേര്‍ക്ക് പരിക്ക്
  • വയനാട് പോലീസിന്റെ മൊബൈല്‍ ഹണ്ട്: രണ്ടാഴ്ചക്കിടെ കണ്ടെത്തിയത് നഷ്ടപ്പെട്ട 43 മൊബൈല്‍ ഫോണുകള്‍ച 2019 മുതല്‍ ഇതുവരെ കൈമാറിയത് നഷ്ടപ്പെട്ട 373 മൊബൈല്‍ ഫോണുകള്‍
  • എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി
  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show