ലഹരി വിരുദ്ധ പ്രവര്‍ത്തക സംഗമവും സെമിനാറും നടത്തി.
ദ്വാരക: ഗാന്ധി ജയന്തി ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക പാസ്റ്റര്‍ സെന്ററില്‍ വച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തക സംഗമവും സെമിനാറും നടത്തി. രൂപത ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ സ്വാഗതം പറഞ്ഞു.ഡോ.സിസ്റ്റര്‍ ലിസ് മാത്യു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി മാത്യു ആര്യപ്പള്ളി അധ്യക്ഷത വഹിച്ചു. മദ്യവും മറ്റുലഹരി വസ്തുക്കളും വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ.ലിസ് മാത്യുവും, രൂപത ഡയറക്ടര്‍ ഫാ സണ്ണി മഠത്തിലും ക്ലാസ് നയിച്ചു. മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ സുനില്‍ ജോര്‍ജ് മദ്യാസക്തരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിചരണം നല്‍കേണ്ടതിനെക്കുറിച്ചും എ.എ കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നയിച്ചു. മരിയ ഇഞ്ചക്കാലായില്‍ നന്ദി അര്‍പ്പിച്ചു. രൂപതാ പ്രസിഡന്റ് വി.ഡി.രാജു, സിസ്റ്റര്‍ സ്റ്റാര്‍ലിന്‍ എസ്എച്ച്, ലാലി നടവയല്‍, രൂപതാ വൈസ് പ്രസിഡന്റ് ലില്ലി പെരുംമ്പനാനിക്കല്‍, സി.ടി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മദ്യ വിരുദ്ധ സമിതി രൂപതാ എക്‌സികുട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
