അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ നേടിയെടുത്ത പുരോഗതികള്‍ ഇടതുസര്‍ക്കാര്‍ ഒന്നൊന്നായി വെട്ടിനിരത്തുന്നു: എ.പി അനില്‍കുമാര്‍.

ബത്തേരി: നവോത്ഥാന കാലങ്ങള്‍ക്ക് ശേഷം കേരളത്തില്‍ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇടത് സര്‍ക്കാര്‍ ഒന്നൊന്നായി വെട്ടിനിരത്തുകയാണന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി അനില്‍കുമാര്‍.ഭാരതീയ ദളിത് ഹകോണ്‍ഗ്രസ് സംഘടിപ്പിച്ച രണ്ടുദിന ശക്തിചിന്തന്‍ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരുന്ന എല്ലാ പദ്ധതികളും പിണറായി സര്‍ക്കാര്‍ പലതും എടുത്തുകളയുകയും മറ്റു ചിലത് നാമാത്രം ആക്കുകയും ചെയ്തു. ഭവന നിര്‍മ്മാണം, ചികിത്സാ സഹായങ്ങള്‍, വിദ്യാഭ്യാസ പദ്ധതികള്‍, സാമൂഹ്യ സഹായ പദ്ധതികള്‍ ഇവയില്‍ പലതും നിര്‍ത്തലാക്കുകയും ചിലത് പേരിനുമാത്രം നിലനിര്‍ത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്തതുമൂലം ആയിരക്കണക്കിന് കുട്ടികളുടെ പഠനം മുടങ്ങി . ഇത് ഭാവിയില്‍ പട്ടിക വിഭാഗങ്ങളുടെ ഉയര്‍ച്ചകള്‍ നിലയ്ക്കാനിടയാകും. പാര്‍ശ്വവ വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഇത്രയേറെ ദ്രോഹിച്ച മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് അനില്‍കുമാര്‍ ആരോപിച്ചു
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ. കെ.ശശി അധ്യക്ഷത വഹിച്ചു. ഢജ. സജീന്ദ്രന്‍ ,ഡിസിസി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍, ഡോക്ടര്‍ പി.പി.ബാലന്‍, അഡ്വക്കേറ്റ് ഇബ്രാഹിം പള്ളംകോട്, ജ.ജ ആലി, ഠ ഖ ഐസക്ക്, സംസ്ഥാന ഭാരവാഹികളായ അജിത് മാട്ടൂല്‍, ഈ.എസ്.ബൈജു, കെ.വി. ശശികുമാര്‍, രാംകുമാര്‍ എ, സാമി കുട്ടി, വി എസ് അഭിലാഷ്, ബാബു കോത്തൂര്‍, രാജീവ് ബാബു, ശിവദാസന്‍, ഹരിദാസന്‍ മാസ്റ്റര്‍, എ ആര്‍ ആന്തൂരാന്‍, പ്രകാശന്‍ കാലടി, കെ രാജന്‍, ഗോകുല്‍ദാസ് കോട്ടയില്‍, ജിനി തോമസ്,ജില്ലാ പ്രസിഡന്‍മാരായ, വി കെ ശശികുമാര്‍, ഖൗേെ രാജ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കെ പി വേലായുധന്‍, എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
blaazu