പണം കവര്‍ച്ച: സിഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ കേസെടുത്തു.

കല്‍പ്പറ്റ: മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് വൈത്തിരി പൊലീസ് സ്‌റ്റേഷനിലെ സി ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കവര്‍ച്ചയ്ക്ക് കേസെടുത്തു. വൈത്തിരി സ്‌റ്റേഷനിലെ എസ്എച്ച്ഒ അനില്‍ കുമാര്‍, എസ്.സി.പി ഒ ഷുക്കൂര്‍, തിരിച്ചറിയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍
എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബര്‍ 15 ന് വാഹനപരിശോധനക്കിടെ പരാതിക്കാരായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജിനാസ്, സിനാന്‍ പാണ്ടിക്കാട്,സിനാന്‍ ചെറുപ്പ എന്നിവരില്‍ നിന്നും പിടിച്ചെടുത്ത 3,37,500 രൂപ തട്ടിയെടുക്കുകയും, പരാതിക്കാരെ മര്‍ദ്ധിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി ആക്രമിച്ച് പണം കവര്‍ന്നതായുള്ള വകുപ്പുകളിലാണ് കേസ്.
ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര മേഖലാ ഐജി രാജ്പാല്‍ മീണ ഈ പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hj6hvb