പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
ആഗോള തലത്തില്‍ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമന്യേ പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ തൃശ്ശൂരില്‍ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. 14 ജില്ലയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ കെ.പി.ഡബ്ല്യു.എ യുടെ വിഷന്‍ 2018, 100 ദിന ദ്രുതകര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മുഖ്യധാര സംഘടനാ സംസ്‌കാരങ്ങള്‍ക്ക് വിരുദ്ധമായി 2016 ഒക്ടോബര്‍ 30നു വാട്‌സപ്പ് വഴി ആരംഭിച്ച കൂട്ടായ്മ ഇന്ന് നാട്ടില്‍ രെജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയായി മുന്നേറുന്നു എന്നും താലൂക്ക് / പഞ്ചായത്ത് തലത്തില്‍ മുന്‍ പ്രവാസികളെ സംഘടിപ്പിച്ച് പുനരധിവാസ ചെറുകിട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രാരംഭ ചര്‍കകള്‍ ആരംഭിച്ചു എന്നും സംസ്ഥാന അഡ്‌ഹോക്ക് പ്രസിഡന്റ് ഹാഷിം മുണ്ടോന്‍ അറിയിച്ചു. അടഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ വാതിലുകള്‍ക്കപ്പുറം നിലനില്‍പ്പിന്നായി ഒരുമിക്കാന്‍ സമയമായി എന്ന തിരിച്ചറിവ് വ്യാപകമായി പ്രവാസിയില്‍ ഉണ്ട് എന്നതിന്റെ തെളിവാണു ഒരു വര്‍ഷം കൊണ്ട് കെ.പി.ഡബ്ല്യു.എ യുടെ വളര്‍ച്ച സൂചിപ്പിക്കുന്നത് എന്ന് സമ്മേളനത്തെ ഫോണില്‍ അഭിസംബോധന ചെയ്ത് ഗ്ലോബല്‍ കോര്‍ അഡ്മിന്‍ ചെയര്‍മാന്‍ മുബാറക്ക് കാമ്പ്രത്ത് ഉണര്‍ത്തിച്ചു.
ജില്ലാ സംസ്ഥാനതലത്തില്‍ കമ്മറ്റി വിപുലീകരണവും പരമാവധി പഞ്ചായത്ത് രൂപീകരണവും 12 മാര്‍ച്ച് 2018 നകം പൂര്‍ത്തിയാക്കി സമ്മര്‍ദ്ദ ശക്തിയായ് നിന്ന് അവകാശങ്ങള്‍ നേടിയെടുക്കും വിധം പ്രവാസിയെ പ്രാപ്തനാക്കാന്‍ ഗജണഅ പ്രതിജ്ഞാബദ്ധമാണു എന്ന് കോട്ടയം ജില്ലാ രക്ഷാധികാരിയും സ്ഥാപക കോര്‍ അഡ്മിന്മാരില്‍ ഒരാള്‍ കൂടെയായ ശ്രി ബേബിച്ചന്‍ അറിയിച്ചു. കൃഷി, നിര്‍മ്മാണം,കച്ചവടം , സംഭരണ വിതരണ മേഖലകളിലെല്ലാം ഗജണഅ യ്ക്ക് പ്രകടനം കാഴ്ചവെക്കാനാകും എന്ന് യോഗം വിലയിരുത്തി. ജില്ലാ ഭാരവാഹികളുടെ റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തുയാക്കിയ ശേഷം സ്‌റ്റേറ്റ് അഡ് ഹോക്ക് സെക്രെറ്ററി നിസ്സാം പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍