OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ഒന്നുകില്‍ അധ്യക്ഷനെ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ സംഘടന പിരിച്ചുവിടണം' ;വിമര്‍ശന പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍

  • Kalpetta
06 Sep 2025

കല്‍പ്പറ്റ: സ്ഥാനമൊഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് പകരക്കാരനെ  പ്രഖ്യാപിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ രംഗത്ത്. നാഥനില്ലാ കളരിയല്ലേ നമ്മുടെ കോണ്‍ഗ്രസ് എന്നും, ഒന്നുകില്‍ അധ്യക്ഷനെ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ സംഘടന പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.  കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ഈ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ജഷീറിന്റെ പ്രതികരണം. 'അടികൊണ്ടവര്‍ക്കേ 
ആ വേദന തിരിച്ചറിയൂ' എന്നും അദ്ദേഹം കമന്റിട്ടിട്ടുണ്ട്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന
  • ഓപ്പറേഷന്‍ തൂഫാന്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ ലഹരി വേട്ട; എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • മഴ കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യത
  • സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show