മാനന്തവാടി സ്വദേശി അന്‍വര്‍ സാദത്തിന് ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബല്‍ അലുംനസ് അവാര്‍ഡ്

മാനന്തവാടി: തമിഴ്‌നാട്ടിലെ പ്രശസ്തമായ ജമാല്‍ മുഹമ്മദ് കോളേജ് ഏര്‍പ്പെടുത്തിയ ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബല്‍ അലുംനസ് അവാര്‍ഡ് ശ്രദ്ധേയനായ മുന്‍വിദ്യാര്‍ത്ഥിയും, ദോഹയിലെ ഐഡ്യല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അന്‍വര്‍ സാദത്തിന്. മാനന്തവാടി സ്വദേശിയായ അന്‍വര്‍ സാദത്ത്, 2005-2007 കാലഘട്ടത്തില്‍ ജമാല്‍ മുഹമ്മദ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും, ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എം.ഫിലും പൂര്‍ത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പഴശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ പ്രവര്‍ത്തകനായും പിന്നീട് പ്രസിഡന്റായും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി ഖത്തറിലെ ഐഡ്യല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ സാദത്ത്, അക്കാദമിക് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും, വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മികവിന്റെ സംസ്‌കാരം വളര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
ജമാല്‍ മുഹമ്മദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനങ്ങളും ആഗോള വിദ്യാഭ്യാസ രംഗത്തെ സംഭാവനകളും പരിഗണിച്ച്, കോളേജ് ഗ്ലോബല്‍ അലുംനസ് അവാര്‍ഡ് ലഭിക്കുന്നതിനായി തെരഞ്ഞെടുത്തു.
ഈ പുരസ്‌കാരം 2025 ഓഗസ്റ്റ് 15ന് കോളേജില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍