കോണ്‍ഗ്രസ് 'ക്വിറ്റ് ഡ്രഗ്‌സ്' വാക്കത്തോണ്‍ നടത്തി.

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും, രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യത്തിനും, മതേതരത്തിനും, സ്വാതന്ത്ര്യത്തിനും ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ആഹ്വാനം ചെയ്ത് കൊണ്ട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി, രാസലഹരികള്‍ക്കും മയക്കുമരുന്നുകള്‍ക്കും എതിരെ ജനജാഗ്രത പരത്തുന്ന ''ക്വിറ്റ് ഡ്രഗ്‌സ് ഡേ'' പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി വ്യാപനത്തെ ചെറുക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ ഏകകണ്ഠമായി രംഗത്ത് വരണമെന്ന് ആഹ്വാനം ചെയ്തു.
പി.കെ. ജയലക്ഷ്മി, പി.പി. ആലി, ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗീസ്, ഒവി. അപ്പച്ചന്‍, എം. എ. ജോസഫ്, അഡ്വ. രാജേഷ് കുമാര്‍, നിസ്സി അഹമ്മദ്, ഒ. ആര്‍. രഘു, കമ്മന മോഹനന്‍, ബിനു തോമസ്, പി. ശോഭന കുമാരി, ചന്ദ്രിക കൃഷ്ണന്‍, സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയങ്കാവില്‍, ടിന്‍ഡോ ജോസ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍