ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറ്റവും നടത്തി

ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറ്റവും നടത്തി
ചുണ്ടമുക്ക്: ചുണ്ടമുക്ക് രണ്ടേനാല് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കനിവ് റിലീഫ് സെന്ററിന് അവറാന്‍ നൗഫലിന്റെ സ്മരാണാര്‍ത്ഥം കുടുംബം നല്‍കിയ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ അവറാന്‍ അബ്ദുറഹ്മാന്‍ കനിവ് ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി അഷ്‌റഫ് ആദ്ധ്യക്ഷത വഹിച്ചു. അസറുദ്ദീന്‍ കല്ലായ് സ്വാഗത ആശംസിച്ചു. ആഷിഖ് വാഫി പുലിക്കാട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഷമീര്‍ എടവെട്ടന്‍, നാസര്‍ ചാലില്‍, ഹാരിസ് കെ കെ, ഗഫൂര്‍ തങ്ങള്‍, നാസര്‍ ടി, അബ്ദുറഹ്മാന്‍ മുലന്തേരി, സവാദ് ഫൈസി, ഷക്കീര്‍ കക്കോട്ടന്‍, ഷൗകത്ത് ചുള്ളി, നസീര്‍ കെ.ടി തുടങ്ങിയവര്‍ സംബന്ധിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍