രാഷ്ട്രീയ യുവജനതാദള്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി

കല്‍പ്പറ്റ: രാഷ്ട്രീയ യുവജനതാദള്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി.കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു വര്‍ഷം രണ്ട് കോടി തൊഴില്‍ എന്ന പദ്ധതി നടപ്പിലാക്കാതെ യുവജനങ്ങളെ വഞ്ചിക്കുന്നതിനെതിരെയും
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെയും രാജ്യത്ത് ദളിത് മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതിനെതിരെയും സമരസാക്ഷ്യം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ പ്രവീണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍വൈജെഡി ജില്ലാ പ്രസിഡന്റ് പി.പി ഷൈജല്‍ അധ്യക്ഷത വഹിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ഡി രാജന്‍, ആര്‍ വൈ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി ഹാഷിം, സെക്രട്ടറി അജ്മല്‍ സാജിദ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി എം ഷബീറലി, പി ജെ ജോമിഷ് , അഡ്വ. ജിതിന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.നിസാര്‍ പള്ളിമുക്ക്,ഷൈജല്‍ കൈപ്പ , ജോസ് ദേവസ്യ, നാസര്‍ കുരുണിയന്‍ , അഷ്‌റഫ് പുതുശ്ശേരി, കെ ബി രാജുകൃഷ്ണ, സി കെ നൗഷാദ്,നിഷാല്‍ ചുളുക്ക,ജേക്കബ് പുത്തുമല തുടങ്ങിയവര്‍ സമരസാക്ഷ്യത്തിന് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍