200 ഗ്രാമോളം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പില്‍ വീട്ടില്‍ സി പി ഇര്‍ഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്. മൈസൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യ ബസില്‍ പരിശോധന നടത്തവെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളുടെ ബാഗ് തുറന്ന് പരിശോധിച്ചതില്‍ 199.25 ഗ്രാം എംഡിഎം എ കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ 2023 ല്‍ മലപ്പുറം കുറ്റിപ്പുറം സ്‌റ്റേഷനിലും ലഹരിക്കേസില്‍പ്പെട്ടിട്ടുണ്ട്. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍