രാമായണ പരിക്രമണ തീര്‍ത്ഥ യാത്ര നടത്തി

പുല്‍പ്പള്ളി: രാമായണ പരിക്രമണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ 21-ാമത് രാമായണ പരിക്രമണ തീര്‍ത്ഥയാത്ര നടത്തി. രാമായണവുമായി ബന്ധപ്പെട്ടുള്ള പുണ്യ കേന്ദ്രങ്ങളിലൂടെയും അഷ്ടലക്ഷ്മി സങ്കല്‍പ്പത്തിലുള്ള എട്ട് ദേവീ ക്ഷേത്രങ്ങളിലൂടെയുമാണ് തീര്‍ത്ഥയാത്ര നടത്തിയത്. രാവിലെ 8.30ന് പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച തീര്‍ഥയാത്ര മാനന്തവാടി അമൃതാനന്ദമയീമധം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, ശിശുമലക്കാവ്, ചണ്ണോത്തുകൊല്ലി സീതാദേവി ലവകുശ ക്ഷേത്രം, മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപം, ദേവര്‍ഗന്ധ ശിവക്ഷേത്രം, മണ്ഡപമൂല സീതാലവകുശ അതിരാളന്‍ ക്ഷേത്രം, വാല്‍മീകി ആശ്രമം, എരിയപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രം, ചേടാറ്റിന്‍കാവ് എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശോഭയാത്രയായി ടൗണിലെ ഹനുമാന്‍ കോവിലിന് മുന്നിലെത്തി പുഷ്പാര്‍ച്ചനയോടെയാണ് തീര്‍ഥയാത്ര സമാപിച്ചത്.
ചണ്ണോത്തുകൊല്ലി സീതാദേവി ലവകുശ ക്ഷേത്രത്തില്‍ നടന്ന അധ്യാത്മിക സദസില്‍ ചിന്മയ മിഷനിലെ അഭയാനന്ദ സരസ്വതി സ്വാമിയും ഹംസാനന്ദപുരി സ്വാമിയും പ്രഭാഷണം നടത്തി. ചടങ്ങില്‍ രാമായണ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും . തുടര്‍ന്ന് അന്നദാനവുമുണ്ടാകും. രാവിലെ ഏഴ് മുതല്‍ ടൗണിലെ ഹനുമാന്‍ കോവിലില്‍ അഖണ്ഡരാമായണ പാരായണവുമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ' പരിക്രമണതീര്‍ത്ഥയാത്രയില്‍ പങ്കെടുത്തത് 'പ്രസിഡന്റ് കെ.എന്‍. മുരളീധരന്‍, ജന. സെക്രട്ടറി പി.ആര്‍. സന്തോഷ് കുമാര്‍, മധുമാസ്റ്റര്‍, എന്‍. കൃഷ്ണക്കുറുപ്പ്, പത്മനാഭന്‍ വേടങ്കോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍