ലോക തദ്ദേശീയ ദിനാചരണം നടത്തി

കമ്മന: ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായി (International Day of the World's Indigenous Peoples) വര്‍ഷം തോറും ഓഗസ്റ്റ് 9 ന് ഐക്യരാഷ്ട്രസഭ ആചരിച്ചുവരികയാണ്. തദ്ദേശീയ ജനതയുടെ അവകാശത്തെയും, സംസ്‌കാരത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക, അവരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക,തദ്ദേശീയ ജനതയുടെ സംഭാവനകളെയും നേട്ടങ്ങളെയും മാനിക്കുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി കമ്മന ഗോത്രദീപം ഗ്രന്ഥാലയത്തിന്റെ ആതിഥേയത്തില്‍ ഹ്യൂം സെന്റര്‍, കീസ്‌റ്റോണ്‍ ഫൗണ്ടേഷന്‍, മേര യുവ ഭാരത് എന്നീ സന്നദ്ധ സംഘടനകളുടെ സംയുക്ത സംഘാടനത്തിലൂട നങ്കമാത്ത്‌നങ്ക തീനി എന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചത്.എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സന്തോഷ് സി. എം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ , കീസ്‌റ്റോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ അഡ്വ. കെ ജി രാമചന്ദ്രന്‍, ഗോത്രദീപം ഗ്രന്ഥാലയം രക്ഷാധികാരി കെ ആര്‍ രഘു , ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ഷാജന്‍ ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍