ആദിവാസികളാണ് യഥാര്‍ത്ഥ വന സംരക്ഷകര്‍: എം.കെ രാഘവന്‍ എം.പി

പുല്‍പ്പള്ളി: ആദിവാസികളാണ് യാഥാര്‍ഥ വനസംരക്ഷകരെന്നും അവരുടെ ന്യായമായ അവകാശങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കരുതെന്നും എം.കെ. രാഘവന്‍ എം.പി. ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഭരണകൂടങ്ങള്‍ തയ്യാറാവണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഊരൂമൂപ്പന്റെ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച ലോക ആദിവാസി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഊരുമൂപ്പന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളന്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംല്‍എ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, കെ.എല്‍. പൗലോസ്, പി.ടി. ജോണ്‍, എ. ചന്തുണ്ണി, മനു പ്രസാദ്, ബീന ശ്രീകുമാര്‍, ബാബു എല്ലക്കൊല്ലി, പി.ആര്‍. അജിത്ത്, എ.ഡി. ബാലകൃഷ്ണന്‍, സീത മാരന്‍, സജി ബൊമ്മന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍