സ്തനാര്‍ബുദ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ജെ.ആര്‍.സി.യൂണിറ്റിന്റെയും യുവരാജ് സിംഗ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കണിയാമ്പറ്റ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 40 പേരെ ക്യാമ്പില്‍ പരിശോധിച്ചു .ഹെഡ്മിസ്ട്രസ് ലിസി ജോസഫ്, ജെആര്‍സി കോഡിനേറ്റര്‍ ഷെക്കീല.എം, ഡോക്ടര്‍മാരായ ആശ, ശ്രീലക്ഷ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍