വി.എം ഷിഫാനയെ അനുമോദിച്ചു

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ ഡവലപ്‌മെന്റ് എക്കണോമിക്‌സ് പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ അഞ്ചാം റാങ്കും ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ഒന്നാം റാങ്കും നേടിയ വി.എം ഷിഫാനയെ മാനന്തവാടി നഗരസഭ വിന്‍സെന്റ് ഗിരി ഡിവിഷന്‍ നവജ്യോതി കുടുംബശ്രീ അനുമോദിച്ചു. കുടുംബശ്രീ പ്രസിഡണ്ട് ജമീല ഹംസ അധ്യക്ഷത വഹിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിവിഷന്‍ കൗണ്‍സിലര്‍ പി.എം. ബെന്നി ഉപഹാര സമര്‍പ്പണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി അസീസ്.എ.കെ, സി.ഡി.എസ് 1 എക്‌സിക്യൂട്ടീവ് സ്വപ്ന ബിജു, കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളായ വനജ സുരേഷ്, സറീന സലീം, റുസ് ലത്ത്, സീനത്ത് എന്നിവര്‍ സംസാരിച്ചു. ഷിഫാന വി.എം വെളുത്തങ്ങാടന്‍ മുജീബിന്റയും സഫീനയുടെയും മകളാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍