ബെഡ്ഷീറ്റും തലയണയും വിതരണം ചെയ്തു.

നല്ലൂര്‍നാട്: കെല്ലൂര്‍ പാരഡൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ ഹോസ്പിറ്റലിലേക്ക് 100 ബെഡ്ഡിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും തലയണയും വിതരണം ചെയ്തു. പരിപാടിയില്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൊച്ചി ഹമീദ് സംസാരിച്ചു. ക്ലബ് പ്രസിഡന്റ് മമ്മൂട്ടി കീപ്രത്ത്, സെക്രട്ടറി ഇ.സി നിസാര്‍, കാട്ടില്‍ ഉസ്മാന്‍, ക്ലബ്ബ് ഭാരവാഹികളായ ആഷിക് എം.കെ, ഹക്കീം.പി, ഷംസുദ്ദീന്‍ സി.കെ, മമ്മൂട്ടി.സി, ഷംസുദ്ദീന്‍ ഇ.വി, നൗഷാദ്.സി തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍