അനുമോദിക്കല്‍ ചടങ്ങും സിനിമ പ്രദര്‍ശനവും നടത്തി

പുല്‍പ്പള്ളി: നരിവേട്ട എന്ന മലയാള സിനിമയില്‍ അഭിനയിച്ച ആദിവാസി വിഭാഗത്തിലെ അഭിനേതാക്കളെ ആദരിക്കലും സിനിമ പ്രദര്‍ശനവും നടത്തി. വരവേല്‍പ്പ് 2025 എന്നു പേരിട്ട് അമരക്കുനി ഹരിത ഗോത്രം സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നവോദയം വായനശാലയില്‍ വെ ച്ചു നടന്ന ചടങ്ങിലാണ് കലാകാരന്‍മാരെ ആദരിച്ചത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഇതിവൃത്തമാണ് സിനിമ. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് അവസരം കിട്ടിയ ചീയമ്പം 73 ഉന്നതിയിലെ 35 അഭിനേതാക്കളെയാണ് ആദരിച്ചത്. ഹരിത ഗോത്രം രക്ഷാധികാരിയായ എംഎസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനും പ്രമുഖ സിനിമ നടനുമായ ദേവേന്ദ്ര നാഥ് ശങ്കരനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ആദിവാസി മേഖലയിലെ പ്രവര്‍ത്തക ബിനു പീറ്റര്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. സിനിമയില്‍ ഗാനം എഴുതി പാടിയ കെ പ്രസാദ് നാടന്‍പാട്ട് അവതരിപ്പിച്ചു. നരിവേട്ട സിനിമയും പ്രദര്‍ശിപ്പിച്ചു.യു എന്‍ കുശന്‍ സ്വാഗതവും ഒ കെ പീറ്റര്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍