കൊക്കോ കൃഷി വ്യാപന പദ്ധതി ഉദ്ഘാടനം ചെയ്തു

പനമരം: കശുമാവ് കൊക്കോ വികസന കാര്യാലയവും പനമരം ഗ്രാമ പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന കൊക്കോ കൃഷി വ്യാപനം പദ്ധതി ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ തൈകള്‍ വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.പനമരം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, പനമരം കാര്‍ഷിക വികസന സമിതി അംഗം സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, ബാങ്ക് ഡയറക്ടര്‍ ആന്റണി വെള്ളാക്കുഴി, കുരുമുളക് സമിതി പ്രസിഡന്റ് ജോസ് മുതിരക്കാല, മുന്‍ മെമ്പര്‍ ലിസ്സി പത്രോസ്, മോണ്ടലെസ് പ്രതിനിധി അക്ഷയ്, പനമരം കൃഷി അസിസ്റ്റന്റ് അനുപമ, പനമരം ബിടിഎം അഞ്ചു കൃഷ്ണന്‍, എടിഎം വിജേഷ്, എസ്എച്ച്എംഎഫ്എ നിതിന്‍, ഡ്രൈവര്‍ ബാബു,പനമരം കൃഷി അസിസ്റ്റന്റ് സ്മിത എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
53mliy