ദ്വാരക ഗവ.ആയുര്‍വേദ ആശുപത്രിയില്‍ കര്‍ക്കടക ചര്യ ബോധവല്‍ക്കരണവും ഔഷധക്കഞ്ഞി വിതരണവും നടത്തി

ദ്വാരക: ദ്വാരക ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസത്തോടനുബന്ധിച്ച് കിടപ്പുരോഗികള്‍ക്കായി ഔഷധക്കഞ്ഞി വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഔഷധ സസ്യപ്രദര്‍ശനവും ഒരുക്കിയിരുന്നു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടിബ്രാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ആയാത്ത് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ആശംസകള്‍ അര്‍പ്പിച്ചു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഷീല കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍, ഡോ.അര്‍ഷ കര്‍ക്കിടക ചര്യയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡോ. രേഖ നന്ദി രേഖപ്പെടുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
q7td9y