ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു.

മീനങ്ങാടി: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, മെമ്പര്‍മാരായ ടി.പി ഷിജു, നാസര്‍ പാലക്കാമൂല, പ്രിന്‍സിപ്പാള്‍ ഷിവികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ഡോ.കെ.ടി അഷ്‌റഫ്, എസ് . ഹാജിസ് , കെ. എ അലിയാര്‍, മനോജ് ചന്ദനക്കാവ്, വിന്‍സി, ഡോ.ബാവ.കെ പാലുകുന്ന്, പി.ഒ സുമിത, പി.കെ സരിത എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
0qbtf3
2556s0