കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി മതേതര സങ്കല്‍പ്പങ്ങളോടുള്ള വെല്ലുവിളിയെന്ന് എം.സി സെബാസ്റ്റ്യന്‍

പുല്‍പ്പള്ളി:ഛത്തീസ്ഗഡില്‍ നിരപരാധികളായ മലയാളി കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഈ സംഭവം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ഗൂഡലോചനയാണന്നും, ജാമ്യം നീട്ടിക്കൊണ്ടുപോയി കന്യാസ്ത്രികളെ തുറുങ്കില്‍ അടയ്ക്കാനുള്ള ബി ജെ പി യുടെ ഗൂഡ ശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞു. കേരളത്തിലെ ബി ജെ പി ഇപ്പോള്‍ കള്ളനും പോലീസും കളിക്കുകയാണ്. കാരണം അവിടുത്തെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നം പരിഹരിക്കാമെന്നു പറയുന്നതല്ലാതെ തീരുമാനത്തിലെത്താന്‍ ബിജെപി നേതൃത്തതിന് കഴിയുന്നില്ലന്ന് അദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സജി കാപ്പംകുഴി, നിയോജക മണ്ഡലം പ്രസിഡന്റ് ടോമി സീതാമൗണ്ട്,മണ്ഡലം പ്രസിഡന്റ് പി എ ഡീവന്‍സ് എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
uxnqbm