പിബിസിഎ യുെടെ പഞ്ചദിന സത്യാഗ്രഹ സമരം ആരംഭിച്ചു

തിരുവനന്തപുരം: പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹ സമരത്തില്‍ ആദ്യദിനം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ പങ്കെടുത്തു. സ്വകാര്യ കരാറുകാര്‍ക്ക് ലൈസന്‍സ് അനുവദിക്കുക, മണല്‍വാരല്‍ പുനസ്ഥാപിക്കുക, സൈറ്റ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, കെ എസ് മാര്‍ട്ട് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ജില്ലാ അടിസ്ഥാനത്തില്‍ ഏകീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പഞ്ചദിന സത്യാഗ്രഹം നടത്തുന്നത്.ആദ്യദിവസത്തെ ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ പ്രദീപന്‍ സ്വാഗതം പറഞ്ഞു. കെ യു ജെനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു .വയനാട് ജില്ലാ സെക്രട്ടറി എന്‍ വി ബാബു, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ ഡി ഷാജി, അബ്രഹാം വേലായുധന്‍ എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
5w4lci
kvhejn
9fq0tf