വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍.

വൈത്തിരി: വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് ലക്കിടിയില്‍ വെച്ച് വെത്തിരി പോലീസിന്റെ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയോടെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു. പിന്നീട് പോലീസും ഫയര്‍ഫോഴ്സും ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെയാണ് ലക്കിടി ഓറിയന്റല്‍ കോളേജ് പരിസരത്ത് ഇയാളെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുകയും, ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇയാളെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ 90 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഗോവിന്ദചാമി ജയില്‍ ചാടിയതിന്റെ ഭാഗമായി പരിശോധന നടത്തവേയായിരുന്നു ഷഫീഖ് പൊലീസിന് മുമ്പിലെത്തിപ്പെട്ടത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍