കനത്ത മഴ; തലപ്പുഴ പുഴയില്‍ ജലനിരപ്പ് ഉയരുന്നു

തലപ്പുഴ: കനത്ത മഴ കാരണം തലപ്പുഴ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴ കരകവിഞ്ഞൊഴുകുന്നു. പൊയില്‍, കാപ്പിക്കളം, ചുങ്കം, , കമ്പിപ്പാലം, എസ് വളവ് എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകുന്നത്. കമ്പിപ്പാലത്ത് ഏത് നിമിഷവും വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ തലപ്പുഴ ഉള്‍പ്പെടെ മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളില്‍ കനത്ത മഴയാണ് പെയ്തിറങ്ങിയത്. പലയിടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍